മലയാളിയുടെ ബൈബിൾ ആണ് ശ്രീനാരായഗുരുവിന്റെ ‘ദൈവദശകം’: ഹൈക്കോടതി

Spread the love

കൊച്ചി: ശ്രീനാരായണ ഗുരു രചിച്ച ‘ദൈവദശകം’ മലയാളികളുടെ ബൈബിൾ ആണെന്ന് കേരള ഹൈക്കോടതി. ഏതെങ്കിലും ഒരു പ്രത്യേക ദൈവത്തിനെയോ വിഗ്രഹത്തെയോ ആരാധിക്കുന്നതിന് പകരമായി സാർവലൗകികമായ പ്രാർത്ഥനയാണ് അതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.

അദ്വൈതം മുന്നോട്ടുവെയ്ക്കുന്ന സർവ്വലൗകികമായ ദൈവസങ്കല്‍പമാണ് ദൈവദശകത്തിലുള്ളത്. ഭർത്താവില്‍നിന്ന് ജീവനാംശം തേടി ഭാര്യ നല്‍കിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ‘ദൈവദശക’വും പരാമർശിക്കപ്പെട്ടത്.’അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്നു നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്ബുരാൻ’ എന്ന ‘ദൈവദശക’ത്തിലെ വരികളും ഉത്തരവില്‍ ഉള്‍പ്പെടുത്തി. നിരാലംബരായ മനുഷ്യർക്ക് ഭക്ഷണം വസ്ത്രം എന്നിവയെങ്കിലും സർക്കാർ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചായിരുന്നു ഈ വരികള്‍ ഉത്തരവിന്റെ ഭാഗമാക്കിയത്