
കോട്ടയം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 21ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കുന്നതാണ്.
21ന് വൈകിട്ട് 7.15ന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തി മോനേഷ് ശാന്തിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് കർമ്മം നടക്കുന്നത്. തുടർന്ന് ആകാശ വിസ്മയം ,തങ്കരഥത്തിൽ എഴുന്നള്ളിപ്പ് 7.45 ന്പ്രഭാഷണം – ബിപിൻഷാൻ , 9ന് നൃത്തസന്ധ്യ എന്നിവ ഉണ്ടായിരിക്കും.
22ന് രാവിലെ 10 ന് വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം : ദേവസ്വം, തുറമുഖ , സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡൻറ് എ കെ ജയപ്രകാശിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് ദേവസ്വം പണിതു നൽകിയ വീടിൻറെ താക്കോൽ ദാനം : അഡ്വ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കും. എസ്എൻഡിപി യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6ന് മെഗാ തിരുവാതിര. 7.45 ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
23ന് രാവിലെ 9ന് ശ്രീബലി ,വൈകിട്ട് 7.45 ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്, റിഥം – SKM പബ്ലിക് സ്കൂൾ അവതരിപ്പിക്കുന്ന പ്രോഗ്രാം.
24 ന് 12.30 മണിക്ക് ഉത്സവ ബലിദർശനം, 7 .45 ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്, തുടർന്ന് തിരുവനന്തപുരം നർമ്മകലയുടെ മെഗാ ഷോ .
25ന് SNDP 38-ാംനമ്പർ കുമരകം വടക്ക് ശാഖയുടെ ഉത്സവം: വൈകിട്ട് 5.30 ന്ഘോഷയാത്ര 7.30 ഭജൻസ് – ആൽത്തറ ഭജൻസ് കൊട്ടിയൂർ, 8ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്.
26ന് SNDP154-ാം നമ്പർ തെക്ക് ശാഖയുടെ ഉത്സവം: രാവിലെ 10.30 ന്ഉത്സവബലി, വൈകിട്ട് 4ന് ഘോഷയാത്ര ,7 .15ന് അമൃത ടി വി ഫെയിം അരവിന്ദിൻ്റെ ഗാനമേള 8 ന് തങ്കരഥത്തിൽഎഴുന്നള്ളിപ്പ് .
27ന് SNDP153-ാം നമ്പർ കിഴക്ക് ശാഖയുടെ ഉത്സവം :രാവിലെ 9 ന് ശ്രീബലി, 1 ന്പുന:പ്രതിഷ്ഠാ വാർഷിക പ്രസാദമൂട്ട് ,വൈകിട്ട് 6ന് പള്ളിനായാട്ട് ഘോഷയാത്ര , 7ന് ഗാനമേള -കൊച്ചിൻ സൂപ്പർ ബീറ്റ്സ്, 8ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്,10ന്പള്ളിവേട്ട
28ന് എസ്എൻഡിപി 155 -ാം നമ്പർ പടിഞ്ഞാറ് ശാഖയുടെ ഉത്സവം:ഉച്ച കഴിഞ്ഞ് 2.30 ന് ആറാട്ട് പുറപ്പാട് പറക്കെഴുന്നളളിപ്പ്,വൈകിട്ട് 4ന് ഘോഷയാത്ര, താലപ്പൊലി , 6ന്ആറാട്ട്, തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്, ഭജൻസ് 8.30 ന് തിരുവനന്തപു പാർത്ഥസാരഥിയുടെ”പളനി ആണ്ടവൻ” നൃത്തനാടകം.
ദേവസ്വത്തിന്റെയും നാല് എസ്എൻഡിപി ശാഖകളുടെയും നേതൃത്വത്തിൽ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം പ്രസിഡൻറ് എ കെ ജയപ്രകാശ് ,വൈസ് പ്രസിഡൻറ് ടി ബി രഞ്ജിത്ത് ,ട്രഷറർ പിജി ചന്ദ്രൻ ദേവസ്വം മാനേജർ എസ് വി സുരേഷ് കുമാർ എന്നിവർ അറിയിച്ചു.



