
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ ദേവികുളം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍.
ആര്‍പിഐ അത്താവലെ വിഭാഗം വഴിയാണ് എസ് രാജേന്ദ്രന്‍ വലതുപക്ഷത്തേക്കെന്നാണ് വിവരം. ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്റെ ഇതുസംബന്ധിച്ച പ്രതികരണം പുറത്തുവന്നിട്ടുണ്ട്.
എസ് രാജേന്ദ്രന്‍ ആര്‍പിഐയില്‍ ചേരുമെന്നാണ് നുസ്രത് ജഹാന്‍ അറിയിച്ചത്. ഉടന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും കൂടുതല്‍ ചര്‍ച്ച ഈ വിഷയത്തില്‍ നടക്കുമെന്നും നുസ്രത് ജഹാന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ആര്‍പിഐ അത്താവലെ വിഭാഗം നേതാവ് രാംദാസ് അത്താവാലയുമായി എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.
എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക് പോകുമെന്ന് ഏറെ കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി രാജേന്ദ്രന്‍ സിപിഎമ്മുമായി അകലം പാലിച്ചിരുന്നു. കഴിഞ്ഞ
നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തത്.