video
play-sharp-fill
ശ്രദ്ധയുടെ മരണം: മാനേജ്മെന്റും മരണത്തില്‍ ദു:ഖിതര്‍; പൊലീസ് അന്വേഷണം നടക്കട്ടെയെന്ന് ഫാദര്‍ മാത്യു പായിക്കാട്

ശ്രദ്ധയുടെ മരണം: മാനേജ്മെന്റും മരണത്തില്‍ ദു:ഖിതര്‍; പൊലീസ് അന്വേഷണം നടക്കട്ടെയെന്ന് ഫാദര്‍ മാത്യു പായിക്കാട്

സ്വന്തം ലേഖിക

കോട്ടയം: വിദ്യാര്‍ഥികളെ പോലെ തന്നെ മാനേജ്മെന്റും ശ്രദ്ധയുടെ മരണത്തില്‍ ദു:ഖിതരാണെന്ന് ഫാദര്‍ മാത്യു പായിക്കാട്.

ശ്രദ്ധ കുഴഞ്ഞുവീണു എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. താൻ തന്നെയാണ് സംഭവം പൊലീസിനെ നേരിട്ട് വിളിച്ച്‌ അറിയിച്ചതെന്നും കോളജ് മാനേജര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണ കാരണം അന്വേഷിക്കാൻ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. ഒരു മാസത്തെ അവധിക്ക് ശേഷം കുട്ടി തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം ആയിരുന്നു ആത്മഹത്യ.

കുട്ടി ആത്മഹത്യാ ശ്രമം നടത്തിയ ഉടൻ പൊലിനെ വിവരം അറിയിച്ചു. കുഴഞ്ഞു വീണു എന്ന് പറഞ്ഞിട്ടില്ലെന്നും ഫാദര്‍ മാത്യു പായിക്കാട് പറയുന്നു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.

പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.