video
play-sharp-fill
‘ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും’ ; ആത്മകഥ പുറത്തിറക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുരക്കൽ

‘ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും’ ; ആത്മകഥ പുറത്തിറക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുരക്കൽ

സ്വന്തം ലേഖിക

വയനാട്: സിസ്റ്റർ ലൂസി കളപ്പുര, ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. ‘ദൈവനാമത്തിൽ’ എന്നായിരിക്കും ആത്മകഥയുടെ പേര്. തനിക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കടക്കം പിന്നിൽ സഭയും ഫ്രാൻസിസ്‌കൻ സന്യാസസമൂഹവുമുണ്ടെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

ഈ പുസ്തകത്തിൻറെ കയ്യെഴുത്തുപ്രതി മഠത്തിലാണ് സിസ്റ്റർ ലൂസി സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ കയ്യെഴുത്തുപ്രതി മഠത്തിലെ മദർ സുപ്പീരിയർ ഉൾപ്പടെയുള്ളവർ നശിപ്പിച്ചു കളയുമെന്ന ഭയം സിസ്റ്ററിനുണ്ടായിരുന്നു. അതിനാൽ ഇതിൻറെ മാനുസ്‌ക്രിപ്റ്റ് വാങ്ങാനാണ് പോയതെന്നും കൂടെ തൻറെ ഭാര്യ ബിന്ദു മിൽട്ടനും, യെസ് ന്യൂസിൻറെ വയനാട് ലേഖകൻ മഹേഷുമുണ്ടായിരുന്നെന്നും മാധ്യമപ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആർഒയെ ഞാൻ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റർ കൊടുത്ത കേസ് പിൻവലിച്ചാൽ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിൻവലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തിൽ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളുണ്ട് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദർ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും’, മിൽട്ടൻ ഫ്രാൻസിസ് വ്യക്തമാക്കുന്നു.

അതേസമയം, സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറയ്ക്കൽ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്. ഫാദർ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റർ ലൂസി നൽകിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപവാദപ്രചാരണം നടത്തി, അപകീർത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദർ. നോബിൾ പാറയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.