play-sharp-fill
വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചു; മകളെ മഠാധികാരികൾ മാനസികമായി പീഡിപ്പിച്ചതായി പരാതി ; സിസ്റ്റർ ദീപയുടെ കുടുംബം ബിഷപ്പ് ഹൗസിന് മുന്നിൽ സമരത്തിൽ

വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചു; മകളെ മഠാധികാരികൾ മാനസികമായി പീഡിപ്പിച്ചതായി പരാതി ; സിസ്റ്റർ ദീപയുടെ കുടുംബം ബിഷപ്പ് ഹൗസിന് മുന്നിൽ സമരത്തിൽ

 

സ്വന്തം ലേഖിക

കൽപ്പറ്റ: വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു.കന്യാസ്ത്രി ഇപ്പോൾ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം വ്യക്തമാക്കി.


മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിന്റെ മകൾ സിസ്റ്റർ ദീപ ജോസഫാണ് മാനസികനില നില തെറ്റി തനിച്ചു കഴിയുന്നത്. വിദേശത്ത് കഴിയുന്ന മകൾക്ക് അടിയന്തര സഹായം നൽകണമെന്നും തിരികെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി രൂപതാ ആസ്ഥാനത്ത് കുടുംബം സമരം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. മാനസിക നില തെറ്റിയ മകൾ ആരും സഹായിക്കാനില്ലാതെ ഇംഗ്ലണ്ടിൽ തനിച്ചു കഴിയുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു. മഠത്തിൽ നിന്ന് ഏഴ് വർഷം മുമ്പ് സിസ്റ്റർ ദീപ പുറത്തുപോയെന്നാണ് മഠം അധികൃതരുടെ വിശദീകരണം. എന്നാൽ ഇക്കാര്യം രേഖാമൂലം കുടുംബത്തെ അറിയിച്ചിട്ടില്ല.

മക്കിയാട് കൊളാസ്റ്റിക്കൽ കോൺവെന്റ് അംഗമായ സിസ്റ്റർ ദീപാ ജോസഫ് 2003 ൽ 34-ാം വയസിലാണ് ഇംഗ്ലണ്ടിൽ ബെനഡിക്ടൻ കോൺഗ്രഗേഷനിന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്ക് പോയത്.

എന്നാൽ സിസ്റ്റർ ദീപയ്ക്ക് ബാംഗ്ലൂരിൽ വെച്ച് മുതിർന്ന കന്യാസ്ത്രീകളിൽ നിന്ന് ലൈംഗിക പീഡനങ്ങൾ ഉണ്ടായതായി സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞിരുന്നു.

ഇതോടെ സംശയങ്ങൾ മൂർച്ഛിക്കുകയായിരുന്നു. മഠത്തിലെ ചാപ്ലിൻ ആയിരുന്ന 70 വയസ്സുള്ള ഇംഗ്ലീഷുകാരൻ വൈദികനും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. സമൂഹത്തെ ബോധവത്കരിക്കണമെന്നും ആത്മീയ നേതൃത്വം വഹിക്കുന്നവരുടെ കുത്തഴിഞ്ഞ ജീവിതത്തിനെതിരെ ശബ്ദമുയർത്തുമെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു.

Tags :