അഭയ കേസിൽ ഇന്ന് വിസ്തരിക്കുക 5 സാക്ഷികളെ: എത്ര പേർ കൂറുമാറുമെന്ന് ഭയന്ന് സിബിഐ

അഭയ കേസിൽ ഇന്ന് വിസ്തരിക്കുക 5 സാക്ഷികളെ: എത്ര പേർ കൂറുമാറുമെന്ന് ഭയന്ന് സിബിഐ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഇന്നു മുതല്‍ വിചാരണ തുടരും. ഒരാഴ്ചത്തെ അവധിക്കു ശേഷം ഇന്ന് 5 സാക്ഷികളെ വിസ്തരിക്കും. രാവിലെ 10 മുതല്‍ സിബിഐ കോടതിയിലാണ് വിചാരണ.

38ാം സാക്ഷി സിസ്റ്റര്‍ ക്ലാര, 41ാം സാക്ഷി സിസ്റ്റര്‍ നവീന, 45ാം സാക്ഷി സിസ്റ്റര്‍ അനെറ്റ്, 51ാം സാക്ഷി സിസ്റ്റര്‍ ബെര്‍ക്ക്മാന്‍, 53ാം സാക്ഷി ആനി ജോണ്‍ എന്നിവരെയാണ് വിസ്തരിക്കുക. നാളെ 12ാം സാക്ഷിയും ബിസിഎം കോളജിലെ മുന്‍ പ്രഫസറുമായ ത്രേസ്യാമ്മയെ വിസ്തരിക്കും.

കേ​സി​​െൻറ വി​ചാ​ര​ണ ആ​രം​ഭി​ച്ച ആ​ഗ​സ്​​റ്റ്​ 26ന് ​സി​സ്​​റ്റ​ർ അ​നു​പ​മ കൂ​റു​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ലാം​സാ​ക്ഷി സ​ഞ്ജു പി. ​മാ​ത്യു, 21ാം സാ​ക്ഷി നി​ഷാ​റാ​ണി, 32ാം സാ​ക്ഷി​യും കോ​ൺ​വ​െൻറി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യു​മാ​യ അ​ച്ചാ​മ്മ​ എ​ന്നി​വ​രും കൂ​റു​മാ​റി. മോ​ഷ്​​ടാ​വ്​ അ​ട​യ്ക്ക രാ​ജു, ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ എം.​എം. ഷ​മീ​ർ, മു​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എം.​എം. തോ​മ​സ്, ഫ​യ​ർ​ഫോ​ഴ്​​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​മ​ദേ​വ​ൻ, ഫോ​ട്ടോ​ഗ്രാ​ഫ​ർ വ​ർ​ഗീ​സ് ചാ​ക്കോ എ​ന്നി​വ​രാ​ണ് കൂ​റു​മാ​റാ​തെ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല മൊ​ഴി ന​ൽ​കി​യ​ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഭാഗത്തേക്ക് കൂറുമാറിയ നാലാം സാക്ഷിയും പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അയല്‍വാസിയുമായ സഞ്ജു പി.മാത്യുവിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സിബിഐ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഹര്‍ജി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ കോടതിയില്‍ ഫയല്‍ ചെയ്യും. 2008 നവംബര്‍ 17ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ സഞ്ജു രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാൽ പിന്നീട് ഇതു മാറ്റുകയായിരുന്നു.

ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ വാഹനം മഠത്തിന് സമീപം കണ്ടെന്ന മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സ​ഞ്ജു പി. ​മാ​ത്യു മാറ്റിയത്.

അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും അടുക്കളയില്‍ കണ്ടെന്ന ആദ്യമൊഴിയാണ് കേസിലെ അമ്പതാം സാക്ഷിയായിരുന്നു സിസ്റ്റര്‍ അനുപമ മാറ്റിയത്. കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രിക്ക് അഭയയുടെ ബാച്ച് മേറ്റായിരുന്നു സിസ്റ്റർ അനുപമ. അഭയയോടൊപ്പം കോൺവെന്റിൽ സിസ്റ്റർ അനുപമ ഒരുമിച്ച് താമസിച്ചിരുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നും സിസ്റ്റർ അനുപമ കോടതിയിൽ പറഞ്ഞു.

സിറ്റര്‍ സെഫി അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്ന് അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷാ റാണി തിരുത്തിയത്. പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിക്കുണ്ടായിരുന്നില്ലെന്നാണ് നിഷ കോടതിയില്‍ പറഞ്ഞത്.

അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കണ്ടുവെനന്നായിരുന്നു അച്ചാമ്മ സി.ബി.ഐ.ക്ക് മൊഴി നല്‍കിയത്. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് ഇന്ന് അച്ചാമ്മ കോടതിയില്‍ മൊഴിനല്‍കി. അച്ചാമ്മയെയും നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് സി.ബി.ഐ. നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചാണ് അച്ചാമ്മ നുണപരിശോധന തടഞ്ഞത്.

1992 മാര്‍ച്ച് 27-ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരച്ച നിലയിലാണ് സിസ്റ്റര്‍ അഭയയെ കണ്ടെത്തിയത്. 1993-ല്‍ കേസ് ഏറ്റെടുത്ത സി.ബി.ഐ 2009-ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.