
കോട്ടയം: വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു കൂന്തല്‍ റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കിയെടുക്കാവുന്ന കൂന്തള്‍ നിറച്ചത്.
ആവശ്യമായ ചേരുവകള്‍
മീഡിയം സൈസ് കൂന്തള്‍/ കണവ – 5 എണ്ണം വൃത്തിയാക്കിയത്
സവാള – 2 എണ്ണം
പച്ചമുളക് -1
വെളുത്തുളളി, ഇഞ്ചി പേസ്റ്റ്- ആവശ്യത്തിന്
തേങ്ങ -1/2 മുറി
മുളക് പൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- 1/2 ടീസ്പൂണ്‍
മസാല പൊടി -1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂടായ പാനില്‍ കുറച്ച് എണ്ണ ഒഴിക്കുക. ഇനി അതിലേയ്ക്ക് സവാളയും പച്ചമുളകും വെളുത്തുളളി- ഇഞ്ചി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. എന്നിട്ട് അതിലേയ്ക്ക് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക. ശേഷം അതിലേയ്ക്ക് ആവിശ്യത്തിന് ഉപ്പും മസാലയും മുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേർത്ത് മസാല റെഡി ആക്കാം. ശേഷം ഓരോ കൂന്തളിലും മസാല നിറച്ച ശേഷം ഈർക്കില്‍ ഉപയോഗിച്ച് കുത്തി വയ്ക്കുക. ശേഷം ആവിയില്‍ വച്ച് കൂന്തള്‍ വേവിക്കുക. എന്നിട്ട് കുറച്ച് മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും മസാലയും കുറച്ച് വെള്ളവും ചേർത്ത മിശ്രിതത്തില്‍ വേവിച്ചു വച്ച കൂന്തള്‍ ഇട്ടു പുരട്ടുവയ്ക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച ശേഷം കൂന്തള്‍ അതില്‍ ഇട്ട് ചെറുതായി ഫ്രൈ ചെയ്തെടുക്കാം.