
ചെന്നൈ: സ്ക്വാഷ് ലോകകപ്പില്‍ കന്നിക്കിരീട നേട്ടത്തില്‍ ഇന്ത്യ.
ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഹോങ്കോംഗിനെ 3-0ന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ ലോക റാങ്കിംഗില്‍ 37-ാം സ്ഥാനത്തുള്ള ലീ കായീയെ 3-1ന് പരാജയപ്പെടുത്തി തമിഴ്നാട് താരം ജോഷ്ന ചിന്നപ്പ ഇന്ത്യക്കു മികച്ച തുടക്കം നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ ഒന്നാം നന്പർ താരം അഭയ് സിംഗ് 3-0ന് അലക്സ് ലാവുവിനെ വീഴ്ത്തി.
മൂന്നാം മത്സരത്തില്‍ തൊമാട്ടോഹോയെ അനഹത് സിംഗ് തോല്‍പ്പിച്ചതോടെ (3-0) ഇന്ത്യ ചരിത്രത്തിലാദ്യമായി സ്ക്വാഷ് ലോകകപ്പ് സ്വന്തമാക്കി.



