play-sharp-fill
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ; പൊലീസിൽ അറിയിക്കാൻ മടിച്ച് അധികൃതർ; ഒളിക്യാമറയ്ക്ക് പിന്നിൽ    താൽക്കാലിക ജീവനക്കാരൻ; ദൂരദർശനിലെത്തിയ സിനിമാ നടിമാരുടെ ഉൾപ്പെടെ ചിത്രങ്ങൾ പകർത്തിയതായി സൂചന

തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ; പൊലീസിൽ അറിയിക്കാൻ മടിച്ച് അധികൃതർ; ഒളിക്യാമറയ്ക്ക് പിന്നിൽ താൽക്കാലിക ജീവനക്കാരൻ; ദൂരദർശനിലെത്തിയ സിനിമാ നടിമാരുടെ ഉൾപ്പെടെ ചിത്രങ്ങൾ പകർത്തിയതായി സൂചന


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദൂർദർശൻ കേന്ദ്രത്തിലെ ശുചിമുറികളിലൊന്നിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. അതിഥികളായ വിഐപികളും ജീവനക്കാരും കുടുങ്ങിയതായി ആശങ്കയുണ്ടായിട്ടും പൊലീസിൽ അറിയിക്കാതെ സംഭവത്തെ മൂടിവയ്ക്കാനാണ് അധികൃതർ ശ്രമിച്ചത്. കലാരംഗത്തും രാഷ്ട്രീയത്തിലും ഉൾപ്പെടെ എല്ലാ രംഗത്തുമുള്ള പ്രമുഖവ്യക്തികൾ പ്രത്യേക ക്ഷണിതാക്കളായി എത്താറുണ്ട്. സിനിമാ താരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ ഉൾപ്പെടെയള്ളവർ ദൂരദർശനിൽ വിവിധ പരിപാടികൾക്കായി സ്ററുഡിയോയിൽ എത്തുന്നു. ദൂരദർശൻ ക്ഷണിച്ചു വരുത്തുന്ന ഇവരുടെ എല്ലാം സ്വകാര്യതയെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വളരെ ഗുരുതരമായ ഈ സംഭവം കണ്ടെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടാൻ അധികൃതർ തയ്യാറായില്ല. കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്നും സംശയിക്കുന്നു. വി ഐ പികളും ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ പതിവായി എത്തുന്ന സ്ഥാപനമായ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ഈ സംഭവത്തിൽ ജീവനക്കാരിൽ കടുത്ത അതൃപ്തിയാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ യശസ്സുയർത്തേണ്ട സ്ഥാപനമാണ് ഇത്രമാത്രം തരം താഴ്ന്ന് നാട്ടുകാർക്കു പോലും അപമാനം വരുത്തിവയ്ക്കുന്നത്. വാക്കാൽ പോലുമുളള പരാതിയാണെങ്കിൽ കൂടി അതിന്റെ ഉത്തരവാദികളെ എത്രയും വേഗം കണ്ടേത്തേണ്ടതുണ്ട്. ഒളിക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണംദൂരദർശനിൽ തന്നെയുള്ള വനിതാ സമിതിയും അച്ചടക്ക കമ്മിറ്റിയുമാണ് ആദ്യം കൈകാര്യം ചെയ്തത്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഈ സമിതി. ഇതിൽ ഒട്ടേറെ ജീവനക്കാർ പരാതിയും ആശങ്കയും അറിയിച്ചതായാണ് വിവരം. ക്രിമിനൽ സ്വഭാവമുള്ള ഇത്തരം കേസുകൾ കൈകാര്യം ചെയ്യേണ്ടത് പോലീസാണെന്നിരിക്കെ അതിനു തയ്യാറാവാത്തത് സംശയമുയർത്തുന്നു. കൂടാതെ സംഭവം നടന്ന സ്ഥലത്തെ വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയും നടത്തേണ്ടതുണ്ട്.

ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതായി സ്ഥാപനത്തിലെ വനിതകൾ തന്നെയാണ് കണ്ടെത്തിയതെന്നും ക്യാമറയിലെ ദൃശ്യങ്ങൾ സമിതി പിടിച്ചെടുത്തു എന്നും അറിയുന്നു. ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരനെ പിടികൂടിയതായാണ് വിവരം. എന്നാൽ പരാതി ഇതുവരെ പൊലീസിൽ അറിയിക്കാൻ ദൂരദർശൻ അധികൃതർ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച ഒരു പരാതിയും ചൊവ്വാഴ്ച രാത്രി 10 മണി വരെ ലഭിച്ചിട്ടില്ലെന്ന് പേരൂർക്കട സി ഐ പറഞ്ഞു.

ഈ ‘ഒളിക്യാമറാമാൻ’ ദൂരദർശനിലെ തന്നെ ജീവനക്കാരനാണെന്നു കണ്ടെത്തിയതാണ് അതിലേറെ ഗുരുതരം. ഇയാൾ താൽക്കാലിക ജീവനക്കാരനാണെന്നുംവർഷങ്ങളായി അവിടെ ജോലി ചെയ്തു വരുന്നതായും പരാതിക്കാർ ഉറപ്പിച്ചു പറയുന്നു. ഇത്തരം സ്വഭാവ വൈകൃതങ്ങളുള്ളയാളെ ദൂരദർശൻ പോലെയുള്ള സാംസ്‌ക്കാരിക സ്ഥാപനത്തിൽ സ്ഥിരമായി നിയമിക്കുന്നതിന്റെ കാരണവും അന്വേഷണ വിധേയമാക്കണം. രാജ്യത്തെ നികുതിപ്പണത്തിൽ നിന്ന് ഇയാളെപ്പോലെ ഉളളവർക്ക് ശമ്പളം നൽകി പോറ്റേണ്ടതുണ്ടോ എന്നുമാണ് പരാതിക്കാരുടെ ചോദ്യം.

വാർത്ത പരന്നതോടെ ദൂരദർശനിൽ ജോലി ചെയ്യുന്ന വനിതകളും അവിടെ അതിഥികളായെത്തിവരും ആശങ്കയിലാണ്. സ്വകാര്യതയ്ക്കു ഭീഷണിയുയർത്തുന്ന സംഭവങ്ങളാണ് ഉത്തരവാദിത്തപ്പെട്ട ഈ സ്ഥാപനത്തിൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ വ്യക്തത വരുത്തുകയും പരാതിയിൽ എത്രയും വേഗം പരിഹാരം ഉണ്ടാകേണ്ടതാണ്.

സംഭവത്തിനു പിന്നിലെ സത്യാവസ്ഥ എന്ത് , എത്രകാലമായി ഇതു ചെയ്തുവരുന്നു, ഇയാൾക്കു കൂട്ടായി ഞരമ്പൻമാരുടെ സംഘം വേറേ ഉണ്ടോ… സ്വാഭാവികമായി ഉയരുന്ന ആശങ്കകളാണിതൊക്കെ. പുറത്തറിയാതെ പരിഹരിക്കലല്ല അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്. എത്രയും വേഗം പൊലീസിൽ അറിയിക്കുകയും കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മറ്റുളള വരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയുമാണ് വേണ്ടത്