250 ഓളം എസ്. പി. സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ; സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടത്തി.

Spread the love

 

കോട്ടയം: ജില്ലയിലെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ, മണർകാട്,ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ,ക്രോസ്സ് റോഡ്സ് ഹൈ സ്കൂൾ പാമ്പാടി,മൌണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ,കഞ്ഞിക്കുഴി,ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂൾ,ഏറ്റുമാനൂർ എന്നീ സ്കൂളുകളിലെ 250 ഓളം എസ്. പി. സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 19.01.2024 ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടത്തി.

video
play-sharp-fill

 

കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ.വി സുഗതൻ സല്യൂട്ട് സ്വീകരിച്ചു. എസ്. പി. സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി. വൈ. എസ്. പിയുമായ ശ്രീ. സി ജോൺ,മണർകാട് എസ്. എച്ച്. ഒ ശ്രീ. അനിൽ ജോർജ്ജ്,എസ്. പി. സി അസിസ്റ്റൻറ് നോഡൽ ഓഫീസർ ശ്രീ. ജയകുമാർ ഡി, എബ്രഹാം കോർ എപ്പിസ്കോപ്പ കറുകയിൽ(സ്കൂൾ മാനേജർ, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ,മണർകാട്),ബിജു കെ സി (പഞ്ചായത്ത് പ്രസിഡണ്ട്, മണർകാട് ഗ്രാമ പഞ്ചായത്ത്), സിസ്റ്റർ ജാൻസി വി എ (ഹെഡ്മിസ്ട്രസ്സ്, ,ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ, മണർകാട്), സോജി എബ്രഹാം(പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ,മണർകാട്), ബിനോ കുര്യൻ (കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ,മണർകാട്),മറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ,പള്ളി ട്രസ്റ്റിമാർ,സെക്രട്ടറി,രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.