video
play-sharp-fill

സ്പ്രിംക്‌ളർ വിവാദത്തിൽ ഇടതുസർക്കാരിന് താൽക്കാലികാശ്വാസം : കരാറുമായി മുന്നോട്ട് പോവാൻ ഹൈക്കോടതി അനുമതി നൽകി ; സ്വകാര്യതാ ലംഘനം ഉണ്ടായാൽ വിലക്കുമെന്നും മുന്നറിയിപ്പ്

സ്പ്രിംക്‌ളർ വിവാദത്തിൽ ഇടതുസർക്കാരിന് താൽക്കാലികാശ്വാസം : കരാറുമായി മുന്നോട്ട് പോവാൻ ഹൈക്കോടതി അനുമതി നൽകി ; സ്വകാര്യതാ ലംഘനം ഉണ്ടായാൽ വിലക്കുമെന്നും മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സ്പ്രിംക്‌ളർ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. കർശന ഉപാധികളോടെയാണ് സ്പ്രിംക്‌ളർ കരാറിന് ഹൈക്കോടതി അനുമതി നൽകിയത്.

സ്പ്രിംക്‌ളറുമായി ബന്ധപ്പെട്ട് സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലർ കമ്പനിയെ വിലക്കുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് അനുമതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനിയുടെ സോഫ്റ്റ്‌വയറിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നൽകാൻ പാടില്ല, കേരള സർക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാൻ പാടില്ല, കരാർ കാലാവധിക്ക് ശേഷം മുഴുവൻ ഡേറ്റയും തിരികെ നൽകണം, സെക്കന്ററി ഡാറ്റകൾ കമ്പനിയുടെ കയ്യിലുണ്ടെങ്കിൽ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികൾ വച്ചുകൊണ്ടാണ് സർക്കാർ കരാറുമായി മുന്നോട്ടുപോകാൻ അനുവദിച്ചിരിക്കുന്നത്.

ലഭിക്കുന്ന വിവരങ്ങൾ പുറത്തുപോവില്ലെന്ന് സ്പ്രിംക്‌ളർ ഉറപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. വാണിജ്യാവശ്യത്തിനായി ലോകത്തെവിടെയും ഈ ഡാറ്റ ഉപയോഗിക്കുന്നതിൽനിന്ന് ഇൻജങ്ക്ഷൻ ഉത്തരവിലൂടെ സ്പ്രിൻക്ലറിനെ കോടതി തടഞ്ഞു.

അതേസമയം ഡാറ്റ അനാലിസിസിനായി സംസ്ഥാന സർക്കാർ എങ്ങനെയാണ് സ്പ്രിൻക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്പ്രിൻക്ലറിന്റെ വിശ്വാസ്യത എന്തെന്ന് സംസ്ഥാന സർക്കാർ പോലും വിശദീകരിക്കുന്നില്ല. സ്വാഭാവികമായും കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതാണ്. എന്നാൽ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കോടതി ഇതിൽ ഇടപെടുന്നില്ലെന്നും അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

രോഗത്തേക്കാൾ മോശമായ രോഗപരിഹാരം നിർദ്ദേശിക്കരുതെന്നും കോടതി പറഞ്ഞു. ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവർത്തിച്ചു. സ്വകാര്യത പ്രധാനമെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. വാദങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് കോടതി കൂടുതൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരിക്കുന്നത്.

എന്തുതന്നെ ആയാലും സ്പ്രിംക്‌ളർ വിവാദത്തിൽ ഹൈക്കോടതിയുടെ ഈ ഉത്തരവ് താൽക്കാലികമായിട്ടെങ്കിലും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ സർക്കാരിനെ സഹായിക്കും.