video
play-sharp-fill

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസൺ മത്സരങ്ങളിൽ മാറ്റം

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസൺ മത്സരങ്ങളിൽ മാറ്റം

Spread the love

 

സ്വന്തം ലേഖകൻ

മുംബൈ: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 സീസൺ മത്സരങ്ങളിൽ മാറ്റങ്ങൾ ഐഎസ്എൽ അറിയിച്ചു. സ്റ്റേഡിയങ്ങൾ ലഭ്യമല്ലാത്തതിനാൽ ആണ് മത്സരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് . 2020 ജനുവരി 2 ന് ഷെഡ്യൂൾ ചെയ്തിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ജംഷദ്പൂർ എഫ്സി മൽസരം ഫെബ്രുവരി 10 ലേക്ക് മാറ്റി. 2019 ഡിസംബർ 12 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള മാറ്റിവച്ച മത്സരം 2020 ഫെബ്രുവരി 25 ന് ഗുവാഹത്തിയിൽ നടക്കും.

 

ഫെബ്രുവരി 7 ന് ചെന്നൈയിൻ എഫ്സിക്കും ബെംഗളൂരു എഫ്സിക്കും ഇടയിൽ ഷെഡ്യൂൾ ചെയ്ത മത്സരം 2020 ഫെബ്രുവരി 9 നും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കും ഇടയിൽ നടക്കാനിരുന്ന മത്സരവുമായി പരസപരം മാറ്റി നടത്താൻ ധാരണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഫെബ്രുവരി 12 ന് ഹൈദരാബാദ് എഫ്സിയും ജംഷദ്പൂർ എഫ്സിയും തമ്മിലുള്ള മത്സരം 2020 ഫെബ്രുവരി 13 ലേക്ക് മാറ്റുകയും, ഫെബ്രുവരി 13 ന് എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടത്താനിരുന്ന മത്സരം ഫെബ്രുവരി 12ലേക്കും മാറ്റി. ഇന്നലത്തോടെ ഈ വർഷത്തെ ഐഎസ്എൽ മൽസരങ്ങൾ അവസാനിച്ചു. ഇനി 2020 ജനുവരി മൂന്നിനാണ് മൽസരങ്ങൾ ആരംഭിക്കുക .