
കോട്ടയം: പാലാ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 12ന് സ്പോട്ട് അഡ്മിഷൻ നടത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ ഒൻപതിനും പത്തിനും ഇടയിൽ കോളജിലെത്തി രജിസ്റ്റർ ചെയ്യണം. നിലവിൽ അപേക്ഷ നൽകാത്ത വിദ്യാർഥികൾക്ക് പുതിയ അപേക്ഷ നൽകുന്നതിനുള്ള സൗകര്യം ഉണ്ട്. ഫോൺ: 04822200802.