ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിൽ ആഗസ്റ്റ് 25 മുതൽ 30 വരെ സ്പോട്ട് അഡ്മിഷൻ; കൂടുതൽ വിവരങ്ങൾ അറിയാം

Spread the love

കോട്ടയം: ചങ്ങനാശേരി ഗവൺമെന്റ് വനിതാഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ( എൻ.സി.വി.ടി- രണ്ടുവർഷം) കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ്് അസ്സിസ്റ്റന്റ് (എസ്.സി.വി.ടി- ഒരു വർഷം) എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഓഗസ്റ്റ് 25 മുതൽ 30 വരെ സ്പോട്ട് അഡ്മിഷൻ നടത്തും.

ഉച്ചയ്ക്ക് 12.30ന് മുൻപ് ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായെത്തി പ്രവേശനം നേടാം. ഫോൺ: 9446321018, 9744624730.