
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാലാ കാനാട്ടുപാറയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 22 മുതൽ 26 വരെ സ്പോട്ട് അഡ്മിഷൻ നടത്തും .
യോഗ്യത എസ്.എസ്.എൽ.സി തത്തുല്യം . അപേക്ഷകൾ www.poly admission.org/gci എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നൽകണം.
വിശദവിവരത്തിന് ഫോൺ: 04822 201650/9645594197/7510828902