play-sharp-fill
കായികാധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിനി

കായികാധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിനി

ചങ്ങനാശേരി: കായികാധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു.

മുന്‍ അത്‌ലറ്റിക് ദേശീയതാരം തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജിലെ കായികാധ്യാപിക ചങ്ങനാശേരി പറാല്‍ പാറത്തറ മനു ജോണ്‍ (50) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഒൻപതിന് സ്‌കൂളിലെ ഡിസിപ്ലിന്‍ ഡ്യൂട്ടിക്കിടെയാണ് കുഴഞ്ഞുവീണത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം ഇന്ന് 3.30ന് പറാല്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍. പിതാവ് പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചന്‍), അമ്മ: ചിന്നമ്മ തോമസ്, മക്കള്‍: മേഘ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ ജോണ്‍സണ്‍ (എസ്ബി കോളജ്, ചങ്ങനാശേരി ) മരുമകന്‍: രവി കൃഷ്ണ (കാനഡ).