
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പ്രായത്തട്ടിപ്പ് നടത്തുന്നവർ ചെയ്യുന്നത് വലിയ ചതിയാണെന്നും തട്ടിപ്പുകാരെ ഇനി ഒരു മേളയിലും മത്സരിപ്പിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
തട്ടിപ്പ് നടത്തുന്ന സ്കൂളിനെതിരെയും നടപടി സ്വീകരിക്കും. ചില ആളുകള്‍ മഹായജ്ഞത്തില്‍ കറ വീഴുത്തുകയാണ്. മുളവടിയുമായും സ്‌പൈക്സ് ഇല്ലാതെയും കായികമേളക്ക് എത്തേണ്ടെന്നും മന്ത്രി പറഞ്ഞു.
തുല്യതയുടെ ഭാഗമായാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തുല്യത ഉറപ്പാക്കാൻ നടപടിയെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി സ്പോണ്‍സർമാർ വഴി ഉപകരണങ്ങള്‍ വാങ്ങി നല്‍കുമെന്നും അറിയിച്ചു. ജില്ലാതലം മുതല്‍ പദ്ധതി നടപ്പാക്കും.

