കോട്ടയം ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന് സമാപനം ;സമാപന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു; സ്പോർട്സ് മീറ്റിൽ പാലാ ഡിവിഷൻ ചാമ്പ്യൻമാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്നു. സമാപന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു .

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കളക്ടർ ശ്രീമതി പി.കെ ജയശ്രീ ഐ.എ.എസ്, ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്പോർട്സ് മീറ്റിൽ വിജയികളായവർക്ക് സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്യുകയും ചെയ്തു. പാലാ ഡിവിഷനാണ് ചാമ്പ്യന്മാരായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, വടംവലി മത്സരങ്ങളിൽ കോട്ടയം ഹെഡ് ക്വാർട്ടേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തിൽ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനാണ് ഒന്നാം സ്ഥാനം.