video
play-sharp-fill
അടിമുടി മാറ്റാവുമായി ഐ പി എൽ! കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കം; ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും

അടിമുടി മാറ്റാവുമായി ഐ പി എൽ! കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കം; ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും

സ്വന്തം ലേഖകൻ

അഹമ്മദാബാദ് : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശം കെട്ടടങ്ങുന്നതിനുമുൻപേ ഇനി കായിക പ്രേമികള്‍ ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശത്തിലേക്ക്.

രണ്ടുമാസം നീണ്ടുനില്‍ക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇത് ഐപിഎല്ലിന്റെ ആവേശം ഉയര്‍ത്തുമെന്നുറപ്പ്. ഇത്തവണ ഹോം ഗ്രൗണ്ട് രീതിയിലേക്ക് മത്സരങ്ങള്‍ തിരിച്ചെത്തിയതും ടീമുകൾക്ക് പ്രയോജനമാകും.

10 ടീമുകള്‍ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ 12 വേദികളിലായി നടക്കും. ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

ഇത്തവണ ഇംപാക്ട് പ്ലയര്‍ നിയമം വരുന്നതിന് പിന്നാലെ മറ്റൊരു സവിശേഷമായ മാറ്റവും ഐപിഎല്ലില്‍ സംഭവിക്കുന്നുണ്ട്. പ്ലേയിങ് 11 പ്രഖ്യാപനം ടോസിന്റെ സമയത്ത് വേണ്ടെന്നതാണ് ഈ നിയമം. അതുകൊണ്ട് തന്നെ ടീമുകള്‍ക്ക് പ്ലേയിങ് 11 സര്‍പ്രൈസാക്കി വെക്കാം.

ഇതിന് പുറമെ, ഫീല്‍ഡ് അമ്പയര്‍ വിളിക്കുന്ന നോ ബോള്‍, വൈഡ് എന്നിവ റിവ്യു ചെയ്യാനും ഇനിമുതല്‍ ടീമുകള്‍ക്ക് സാധിക്കും. നിലവില്‍ ഔട്ട് അല്ലെങ്കില്‍ നോട്ട് ഔട്ട് അമ്പയര്‍ വിധിക്കുമ്പോള്‍ മാത്രമാണ് റിവ്യു ചെയ്യാന്‍ കഴിയുന്നത്

Tags :