സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 7.62 കോടി അനുവദിച്ചു :മന്ത്രി വി അബ്ദുറഹിമാന്‍

Spread the love

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഹോസ്റ്റല്‍ ചെലവ്, പെന്‍ഷന്‍, ശമ്പളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ 7.62 കോടി രൂപ അനുവദിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.

കൗണ്‍സിലിനു കീഴിലെ കായിക അക്കാദമികളിലെയും സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെയും കുട്ടികളുടെ ബോര്‍ഡിങ് ആന്റ് ലോഡ്ജിങ് ചെലവുകള്‍ക്കായി 4.54 കോടി രൂപയാണ് അനുവദിച്ചത്. ഈയിനത്തില്‍ 6.30 കോടി രൂപ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അനുവദിച്ചിരുന്നു. ഇതോടെ, ബോര്‍ഡിങ് ആന്റ് ലോഡ്ജിങ് ചെലവുകള്‍ക്കായി ബജറ്റില്‍ നീക്കിവെച്ച 15 കോടി രൂപയില്‍ 10.84 കോടി കൗണ്‍സിലിന് ലഭിച്ചു.

പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍, ഹോണറേറിയം, ഓണം അലവന്‍സ് എന്നീ ആവശ്യങ്ങള്‍ക്കായി 1.88 കോടി രൂപയാണ് അനുവദിച്ചത്. കൗണ്‍സിലിന് ബജറ്റില്‍ നീക്കിവെച്ച നോണ്‍ പ്ലാന്‍ വിഹിതത്തില്‍ നിന്ന് 1.20 കോടിയും അനുവദിച്ചു. ശമ്ബളം, ഓണം അഡ്വാന്‍സ്, ഓണം അലവന്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group