
വനിത കായിക താരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി ; കായിക പരിശീലകൻ അറസ്റ്റിൽ
കോഴിക്കോട്: വനിത കായിക താരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രമുഖ അത്ലറ്റിക്സ് പരിശീലകൻ അറസ്റ്റിൽ.
പുല്ലൂരാംപാറ സ്വദേശിയും റിട്ട. കായികാധ്യാപകനുമായ ടോമി ചെറിയാനെയാണ് (58) തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കായിക പരിശീലകനായ സ്പോർട്സ് അക്കാദമിയിൽ ചേരാൻ കായിക താരത്തെ നിർബന്ധിച്ചിരുന്നു.
എന്നാൽ, ഇതിന് അവർ തയായറാകാത്തതിനെ തുടർന്ന് കായിക താരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇയാളുടെ മൊബെൽ ഫോണിലുള്ള കായിക താരത്തിന്റെ നഗ്നചിത്രങ്ങൾ ചിലരെ കാണിച്ചതായും പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0