“ലഹരിക്കെതിരെ കായിക ലഹരി”; തിരുവഞ്ചൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമും, ലേണേഴ്സ് ക്ലബ്ബും , വിമുക്തി മിഷനും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് മത്സരം ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: തിരുവഞ്ചൂർ ഗവ.ചിൽഡ്രൻസ് ഹോമിന്റെയും, എക്സൈസ് വിമുക്തി മിഷന്റെയും, തിരുവഞ്ചൂർ ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

video
play-sharp-fill

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് മത്സരം ഉദ്ഘാടനം ചെയ്തു. കോട്ടയം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ ആഷാ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

തിരുവഞ്ചൂർ ലയൺസ് ക്ലബ് പ്രസിഡന്റ് രഞ്ജിത്. എം. ആർ മുഖ്യ പ്രഭാഷണം നടത്തി, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മായ കെ.സ്, വിമുക്തി മിഷൻ എക്സൈസ് ഓഫീസർ, ബെന്നി സെബാസ്റ്റ്യൻ, വിമുക്തി കോഡിനേറ്റർ അനീഷ. കെ.സ് , ലയൺസ് ക്ലബ് റീജിയണൽ ചെയർപേഴ് സൺ റ്റി എം. കൊച്ചു മോൻ, എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഹോളി ഫാമിലി, അയർക്കുന്നം സെന്റ്. സെബാസ്റ്റ്യൻസ്, മണർകാട് സെന്റ്.മേരീസ് എന്നീ സ്കൂൾ ടീമുകളും, ചിൽഡ്രൻസ് ഹോം ഫുട്ബോൾ ടീമുകളും മത്സരത്തിൽ പങ്കാളികളായി

തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോം ടീം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, കോട്ടയം ഹോളി ഫാമിലി സ്കൂൾ രണ്ടാം സ്ഥാനം നേടി.

ലയൻസ് ക്ലബ് വൈസ് ഡിസ്ട്രിക് ഗവർണർ ശ്രി. ജേക്കബ് ജോസഫ് വിജയികൾക്ക് സമ്മാന വിതരണം നടത്തി