
സഞ്ജു ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല! തുറന്നടിച്ച് മുൻ ഇന്ത്യൻ താരം; സഞ്ജുവിനെ കളിപ്പിച്ചാല്‍ ലോകകപ്പ് നേടാം എന്ന് ആരാധകർ പറയുന്നത് വെറുതെയെന്നും ചോപ്ര
സ്വന്തം ലേഖകൻ
മുംബൈ: മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെയും താരത്തിന്റെ ആരാധക കൂട്ടത്തെയും പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര.
സഞ്ജു സാംസണ്‍ പ്രതിഭാധനനായ ക്രിക്കറ്ററാണെന്നതില്‍ ചോപ്രയ്ക്ക് സംശയമില്ല എന്നാൽ ദേശീയ ടീമില്‍ അവസരം മുതലെടുക്കുന്നതില്‍ സഞ്ജു പരാജിതനാണെന്നാണ് മുന്‍ താരത്തിന്റെ നിരീക്ഷണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ ക്രിക്കറ്റിന് ദൈവം നല്‍കിയ സമ്മാനമാണ് സഞ്ജു സാംസണ്‍ എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ സഞ്ജു മുതലാക്കുന്നില്ല. ആ യാഥാര്‍ഥ്യം ഈ ആളുകള്‍ ഉള്‍ക്കൊള്ളുന്നില്ല…നിലവില്‍ അവസരങ്ങള്‍ അധികം ലഭിക്കില്ലെന്ന് സഞ്ജു മനസിലാക്കി കഴിഞ്ഞു.
സഞ്ജുവിനെ കളിപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നൊക്കെ പറയും. ലോകകപ്പ് ഫൈനൽ ജയിക്കും എന്നുവരെ പറയും. എന്നാൽ സഞ്ജു കളിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് മാറ്റമൊന്നും വരുമായിരുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി ഒടുവിൽ കളിച്ചത്. പരുക്കേറ്റ താരം പിന്നീടു ടീമിൽനിന്നു പുറത്തായി. പരുക്കുമാറിയെങ്കിലും ദേശീയ ടീമിൽ തിരിച്ചെത്താൻ സഞ്ജുവിനു സാധിച്ചിട്ടില്ല.