
ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം അനിവാര്യം; ആത്മവിശ്വാസത്തോടെ കൊമ്പന്മാർ
സ്വന്തം ലേഖകൻ
ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. മികച്ച ഫോമിലേക്ക് തിരിച്ചു വന്ന ബംഗ്‌ളൂരു എഫ്‍സിയാണ് എതിരാളികൾ.
ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടായ ബാംഗ്ലൂർ ശ്രീകണ്ടീരവ സ്റ്റേഡിയത്തിലാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സതേൺ ഡെർബി അരങ്ങേറുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

31 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും 25 പോയന്‍റുമായി ആറാമതുള്ള ബെംഗളൂരുവിനും പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്.
അതേ സമയം ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ ഉജ്ജ്വല റെക്കോർഡുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ് എങ്കിലും എതിരാളികളുടെ മൈതാനത്ത് ദയനീയമാണ് കാര്യം. എവേ മത്സരങ്ങളിൽ എട്ട് എണ്ണത്തിൽ മൂന്ന് വിജയം മാത്രമാണ് അവർക്ക് ഇക്കുറി നേടാനായത്. എവേ ഗ്രൗണ്ടിലെ ഈ മോശം റെക്കോർഡ് മറികടക്കുകയെന്ന ലക്ഷ്യവും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനുണ്ട്.