2 മണിക്കൂർ ബാറ്റിങ്; പത്ത് ബൗളർമാരടങ്ങുന്ന ഒരു സംഘം; ഒരു കൂട്ടം ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ; കടുത്ത തയ്യാറെടുപ്പ് ; തിരിച്ചുവരവിൽ ഞെട്ടിക്കാൻ രോഹിത് ഒരുങ്ങി

Spread the love

മുംബൈ: രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് നീക്കിയെങ്കിലും ടീമിൽ താരം ഇടംപിടിച്ചിട്ടുണ്ട്. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് ശർമ മടങ്ങി വരവിനൊരുങ്ങി.

അടുത്ത ലോകകപ്പ് വരെ താരം കളിച്ചേക്കുമെന്നാണ് വിവരം. അതേസമയം പ്രായവും ഫിറ്റ്നസും വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ മാസം രോഹിത് നടത്തിയ പരിശീലനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ടീമിലേക്കുള്ള മടങ്ങിവരവ് ലക്ഷ്യമിട്ട് കടുത്ത പരിശീലനമാണ് രോഹിത് നടത്തിയതെന്നാണ് റെവ്സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫാസ്റ്റ് ബൗളർമാർക്കെതിരെ രണ്ട് മണിക്കൂറോളം ബാറ്റിങ് ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഹിത് ഇത് പ്രത്യേകം ആവശ്യപ്പെടുകയായിരുന്നു. ചില ദിവസങ്ങളിൽ രണ്ട് പരിശീലന സെഷനുകൾ ഉണ്ടാകുമായിരുന്നുവെന്നും നിശ്ചിത സമയം കഴിഞ്ഞെന്ന് സ്റ്റാഫ് അറിയിച്ചാലും അത് നീട്ടിനൽകാൻ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പിന്നാലെ ജിമ്മിലും പരിശീലനം നടത്തിയിരുന്നു. പത്ത് ബൗളർമാരടങ്ങുന്ന ഒരു സംഘവും, ഒരു കൂട്ടം ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളും ഈ പരിശീലനങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് അക്കാദമിയിലാണ് താരം പരിശീലനം നടത്തിയത്.

ഒക്ടോബർ 19 ന് തുടങ്ങുന്ന ഓസീസ് പരമ്പരയിലെ താരത്തിന്റെ മടങ്ങിവരവിനായി ഉറ്റുനോക്കുകയാണ് ആരാധകർ. മറ്റൊരു മുതിർന്ന താരം കോലിയുടെ ബാറ്റിങ് കാണാനും ആരാധകർ കാത്തിരിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെയാണ് രോഹിത്തും കോലിയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇരുവരും ടെസ്റ്റില്‍ നിന്നും വിരമിച്ചു. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവെച്ചാണ് ഏകദിനത്തില്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചത്.