video
play-sharp-fill
പത്തി മടക്കി ഛേത്രിപ്പട, എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍

പത്തി മടക്കി ഛേത്രിപ്പട, എ.ടി.കെ മോഹന്‍ ബഗാന്‍ ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍

സ്വന്തം ലേഖകൻ

മഡ്‌ഗാവ്: ഫാറ്റോർഡയിൽ ബംഗ്‌ളൂരു കണ്ണീർ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എൽ കലാശപ്പോരിൽ ബംഗളൂരുവിനെ തകർത്ത് ഐഎസ്എല്‍ കിരീടം എടികെ മോഹൻ ബഗാന്.

നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബെഗളൂരു രണ്ട് പെനാൽട്ടികൾ പാഴാക്കിയതോടെ കിരീടത്തിൽ എ.ടി.കെ മുത്തമിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈനലിൽ പിറന്ന നാലിൽ മൂന്ന് ഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു. എടികെയ്ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബിഎഫ്സിയുടെ സ്കോറർമാർ.

ഷൂട്ടൗട്ടിൽ എടികെ മോഹൻ ബഗാനായി ദിമിത്രി പെട്രാഡോസ്, ലിസ്റ്റൻ കൊളാസോ, കിയാൻ നസ്സീറി, മൻവീർ സിങ് എന്നിവർ ലക്ഷ്യം കണ്ടു. ബെംഗളൂരുവിനായി അലൻ കോസ്റ്റ, റോയ് കൃഷ്ണ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടിയെങ്കിലും, ബ്രൂണോ റാമിറസിന്റെ കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടുത്തിട്ടു. അവസാന കിക്കെടുത്ത പാബ്ലോ പെരസിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.

ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻ ബഗാന് പാരിതോഷികമായി 6 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിക്ക് 2.5 കോടി രൂപയും ലഭിക്കും.

Tags :