
ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ! ശ്രീലങ്ക ന്യൂസിലൻഡിനോട് തോൽവി വഴങ്ങിയതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്
സ്വന്തം ലേഖകൻ
ന്യൂസീലൻഡ്: അവസാന പന്ത് വരെ നീണ്ട ത്രില്ലിങ്ങ് പോരിൽ 2 വിക്കറ്റിന് ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡിന് തകർപ്പൻ ജയം. ഇതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു.
അഞ്ചാം ദിവസം അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെയാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയെ മറികടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് കെയിൻ വില്ല്യംസൺന്റെ (121 നോട്ടൗട്ട്) സെഞ്ച്വറി കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. കിവികൾക്കായ് ഡാരിൽ മിച്ചലും 81 തിളങ്ങി. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ജൂൺ ഏഴ് മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ വെച്ചാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. ആസ്ത്രേലിയ നേരത്തേ ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കെതിരായ ഇൻഡോർ ടെസ്റ്റിൽ ജയിച്ചതോടെയാണിത്.
Third Eye News Live
0
Tags :