video
play-sharp-fill

പ്രതിരോധം തീർത്ത് ഓസിസ്, അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക്?

പ്രതിരോധം തീർത്ത് ഓസിസ്, അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക്?

Spread the love

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു.
അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (45*), മാർനസ് ലബുഷെയ്ൻ (22*) എന്നിവരാണ് ക്രീസിൽ.

അവസാന ദിവസമായ ഇന്ന് ആസ്ട്രേലിയയെ ചെറിയ സ്കോറിൽ മടക്കി ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കളി ജയിക്കാനാണ് ഇന്ത്യൻ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സ്പിന്നർമാർ തുടക്കം മുതൽ കിണഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ആഘാതമേൽപ്പിക്കാനായിട്ടില്ല. പ്രതിരോധമതിൽ തീർക്കുന്ന ട്രാവിസ് ഹെഡും വൺഡൗൺ ബാറ്റർ മാർനസ് ലബൂഷെയിനും അർദ്ധസെഞ്ച്വറി കൂട്ടുകേട്ടോടെ ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നു.

നാലാം ടെസ്റ്റിൽ ജയം പിടിക്കാനായാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഇന്ത്യ ഉറപ്പാക്കാം. എന്നാൽ, എന്തു വില കൊടുത്തും ഇന്ത്യൻ പടയോട്ടം തടഞ്ഞുനിർത്തുകയെന്നതാണ് ഓസീസ് ലക്ഷ്യം. പാറ്റ് കമിൻസ് നായകത്വം വഹിച്ച ആദ്യ രണ്ടു ടെസ്റ്റും ജയിച്ച ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫിക്കരികെയാണ്. കളി സമനിലയിലായാലും 2-1 എന്ന സ്കോറുമായി പരമ്പര ജേതാക്കളാകും.

Tags :