
പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് 2025 -2026 സീസണിലേയ്ക്ക് എരുമേലി സെക്ടറിലേക്ക്( പൊൻകുന്നം മുതൽ കണമല വരെ) നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എസ്.പി.ഒ (സ്പെഷ്യൽ പോലീസ് ഓഫീസർ ) മാരുടെ അപേക്ഷകൾ ക്ഷണിച്ചു.
താല്പര്യമുള്ളവർ 18-10-2025 ന് മുൻപായി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഓഫീസിൽ നിശ്ചിത അപേക്ഷാഫോമിൽ അപേക്ഷ നൽകേണ്ടതാണ്. എൻ.സി.സി, എസ്.പി.സി, എക്സ് മിലിറ്ററി ആളുകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
എസ്.പി.ഒ മാരായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും അപേക്ഷയിൽ മുൻഗണന ലഭിക്കുന്നതാണ്.പ്രധാനമായും ട്രാഫിക് ഡ്യൂട്ടികളാണ് എസ്.പി.ഒ മാർക്ക് നിശ്ചയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group