വൈദ്യുതി ക്ഷാമത്തിന് പരിഹാരം ; സ്പിന്നിങ് മില്ലുകളിൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കും : മന്ത്രി ഇ പി ജയരാജൻ
സ്വന്തം ലേഖകൻ
ബാലരാമപുരം: സംസ്ഥാനത്തെ 17 സ്പിന്നിങ് മില്ലുകളിൽ സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കൈത്തറിയുടെ നാടായ ബാലരാമപുരത്തെ സ്പിന്നിങ് മില്ലിൽ നൂൽ ബാങ്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘കേരളത്തിലെ പല സ്പിന്നിങ് മില്ലുകളുടെയും പ്രധാന പ്രശ്‌നം വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാത്തതാണ്. വലിയ തുകയാണ് പല മില്ലുകൾക്കും അടയ്ക്കാനുള്ളത്. ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി വൈദ്യുതി ബോർഡിന് നൽകും . അതുവഴി മില്ലുകൾക്ക് ആവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി.യിൽനിന്ന് ലഭിക്കുകയും ചെയ്യും’- മന്ത്രി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച വൈകുന്നേരം സ്പിന്നിങ് മിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ. അധ്യക്ഷനായി .
Third Eye News Live
0
Tags :