
കോട്ടയം: ഇഡ്ഡലിക്കൊരു മേക്ക് ഓവർ കൊടുത്താലോ? ഇതാണ് സ്പൈസി ഇഡ്ഡലി 65. ഇത് എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു കിടിലം ഐറ്റം ആണ്.
എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഡ്ഡലി – 10 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലോർ – 1 ടേബിള്‍ സ്പൂണ്‍
പുളിയില്ലാത്ത തൈര് – 3 ടേബിള്‍ സ്പൂണ്‍
എണ്ണ – വറക്കാൻ ആവശ്യത്തിന്
വറത്തിടുവാനുള്ള ചേരുവകള്‍
കടുക് – 1/2 ടീസ്പൂണ്‍
പെരും ജീരകം – 1 /2 ടീസ്പൂണ്‍
ചുവന്ന മുളക് – 2 എണ്ണം
ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍
തൈര് – 1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില
കറിവേപ്പില
തയാറാക്കുന്ന വിധം
ഇഡ്ഡലി ചെറിയ ക്യൂബ് ആയി മുറിച്ചെടുക്കുക. അതിലേക്കു കുറച്ച് ഉപ്പും മുളകു പൊടിയും ജീരകപ്പൊടിയും അരിപ്പൊടിയും കോണ്ഫ്ലോറും ചേർത്തു യോജിപ്പിച്ച് എടുക്കുക. ശേഷം തൈര് കൂടെ ചേർത്തു യോജിപ്പിക്കാം. 10 മിനിറ്റ് അടച്ചു വയ്ക്കാം. ശേഷം ചൂടായ എണ്ണയില്‍ വറുത്തെടുക്കാം.ഇത് ഇങ്ങനെ വേണമെങ്കിലും കഴിക്കാം. കുറച്ചു കൂടെ രുചിയും മണവും കൂട്ടുന്നതിനായി ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. കടുക് പൊട്ടിയ ശേഷം പെരും ജീരകം ഇട്ടു ചൂടാക്കുക. ചുവന്ന മുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. അതിലേക്കു തൈര് കൂടെ ചേർത്തു കൊടുത്തു ഒന്ന് ഇളക്കുക. അതിലേക്കു മല്ലിപ്പൊടിയും ജീരകപ്പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് ഇളക്കുക. ശേഷം വറത്തു വച്ച ഇഡ്ഡലി കൂടി ചേർത്തു ഇളക്കുക. കുറച്ചു മല്ലിയിലയും ചേർത്തു വിളമ്പാം.



