പറന്നുയർന്ന വിമാനത്തിന്‍റെ പിൻചക്രം ഊരി വീണു; സ്പൈസ് ജെറ്റിന് അടിയന്തര ലാൻഡിംഗ്; ഒഴിവായത് വന്‍ ദുരന്തം

Spread the love

മുംബൈ : പറന്നുയരുന്നതിനിടെ പിൻ ചക്രം ഊരി വീണതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് മുംബൈയില്‍ അടിയന്തര ലാൻഡിംഗ്. ഗുജറാത്തിലെ കാണ്ട്‌ലയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനമാണ് ചത്രപതി ശിവാജി വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡ് ചെയ്തത്.

video
play-sharp-fill

വിമാനത്തിലെ 75 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. വിമാനം പറന്നുയർന്നപ്പോള്‍ ഒരു വസ്തു താഴേക്ക് വീഴുന്നത് കണ്‍ട്രോള്‍ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്.പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചു.