video
play-sharp-fill
കോഴിക്കോട് കൊറോണ ബാധിതൻ എത്തിയത് സ്പൈസ്ജെറ്റിൽ: അന്ന് രാത്രി രാമനാട്ടുകരയിലെ മലബാർ ഹോട്ടലിലെ നിന്നും ഭക്ഷണം: ഈ സമയത്ത് ഹോട്ടലിലുള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം

കോഴിക്കോട് കൊറോണ ബാധിതൻ എത്തിയത് സ്പൈസ്ജെറ്റിൽ: അന്ന് രാത്രി രാമനാട്ടുകരയിലെ മലബാർ ഹോട്ടലിലെ നിന്നും ഭക്ഷണം: ഈ സമയത്ത് ഹോട്ടലിലുള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ വ്യക്തി കഴിഞ്ഞ മാർച്ച് 5 ന് ദുബായിൽ നിന്നും SG54 സ്പൈസ്ജെറ്റ് വിമാനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ. ഇയാൾ അന്ന് രാത്രി 9.30 നും 10.30 നും ഇടയിൽ രാമനാട്ടുകരിയിലെ മലബാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു.

ഈ സമയത്ത് ഹോട്ടലിലുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കൺട്രോൾ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് കോഴിക്കോട് കളക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാമനാട്ടുകര മുൻസിപ്പാലിറ്റി റാപ്പിഡ് റസ്പ്പോൺസ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കിൽ ഉടൻ തന്നെ ജില്ലാ തല റാപ്പിഡ് റസ്പ്പോൺസ് ടീമിന് കൈമാറേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group