video
play-sharp-fill

സ്പെഷ്യൽ ക്ലാസിനായി വിളിച്ചു വരുത്തും: മടിയിലിരുത്തി അശ്ലീല വീഡിയോ കാണിക്കും; : പത്താം ക്ലാസുകാരനോട് പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ച അധ്യാപകൻ കോട്ടയത്ത് അറസ്റ്റിൽ

സ്പെഷ്യൽ ക്ലാസിനായി വിളിച്ചു വരുത്തും: മടിയിലിരുത്തി അശ്ലീല വീഡിയോ കാണിക്കും; : പത്താം ക്ലാസുകാരനോട് പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ച അധ്യാപകൻ കോട്ടയത്ത് അറസ്റ്റിൽ

Spread the love
 സ്വന്തം ലേഖകൻ
കോട്ടയം: സ്‌പെഷ്യൽ ക്ലാസിനായി ട്യൂഷൻ സെന്ററിൽ വിളിച്ചു വരുത്തിയ പത്താംക്ലാസുകാരനെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാട്ടും. മടിയിലിരിക്കാൻ ആവശ്യപ്പെടും. വസ്ത്രം ഉരിഞ്ഞ് കാട്ടി സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കും. ഒടുവിൽ അധ്യാപകന്റെ തനി നിറം പുറത്തായി. നെടുങ്കുന്നത്ത് ട്യൂഷൻ സെന്റർ നടത്തുന്ന അധ്യാപകനായ നെടുങ്കുന്നം പനയ്ക്കപതാലിൽ തോമസ് വർഗീസിനെ(43)യാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പീഡന വിവരം പുറത്തറിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. തന്നെ അധ്യാപകൻ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി കുട്ടി സുഹൃത്തുക്കളോട് പറയുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളായ വിവരം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചത്. ഇവർ ചൈൽഡ് ലൈനിനെയും, കറുകച്ചാൽ പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് രണ്ടു ദിവസത്തോളം പൊലീസ് അധ്യാപകനെ രഹസ്യമായി നിരീക്ഷിച്ചു. തുടർന്നാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ചതിന് തെളിവുകൾ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ഒടുവിൽ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ വകുപ്പ് ചുമത്തി അധ്യാപകനെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നതായും ആരോപണമുണ്ട്.