കൊച്ചി: യാത്രാ ദുരിതം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് നിന്ന് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിരിക്കുകയാണ് റെയില്‍വേ. നിരവധി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കാണ് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 16ന് സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍(06061) ആണ് അനുവദിച്ചത്. എറണാകുളം ജംഗ്ഷനില്‍നിന്ന് ഏപ്രില്‍ 16 (ബുധനാഴ്ച) വൈകുന്നേരം 6.05-ന് പുറപ്പെടുന്ന ട്രെയിന്‍ ഏപ്രില്‍ 18 (വെള്ളിയാഴ്ച) രാത്രി 8.35-ന് ഡല്‍ഹിയില്‍ ഹസ്രത്ത് നിസാമുദ്ദീനില്‍ എത്തിച്ചേരും. വിഷു ദിനത്തില്‍ തന്നെ ട്രെയിനിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.