ഉത്സവസീസൺ ; കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് പ്രത്യേക ട്രെയിനുകള്‍ ; മുന്‍കൂര്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചു ; ട്രെയിനുകൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയാം

Spread the love

തിരുവനന്തപുരം: ശബരിമല മകരവിളക്കും പൊങ്കല്‍ ഉത്സവവും പ്രമാണിച്ച് കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. യാത്രക്കാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യാനാണ് റയിൽവെയുടെ ഈ തീരുമാനം.

video
play-sharp-fill

പൊതുവെ ഈ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നും ധാരാളം തീർത്ഥാടകർ കേരളത്തിലേക്കും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും സഞ്ചരിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് ട്രെയിനുകൾ അനുവദിച്ചത്. ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും ചെന്നൈയിലേയക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ഈ ട്രെയിനുകളിൽ മുന്‍കൂര്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചു.

ട്രെയിനുകൾ സംബന്ധിച്ച വിശദാംശങ്ങൾ :

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 . ട്രെയിന്‍ നമ്പര്‍ 06058: തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ (ജനുവരി 15ന് 04.25 ന് പുറപ്പെടും)
2. മ്പര്‍ 06059: എം.ജീ.ആര്‍. ചെന്നൈ-തിരുവനന്തപുരം സെന്‍ട്രല്‍ ( ജനുവരി 16ന് 01.00 ന് പുറപ്പെടും)
3. ട്രെയിന്‍ നമ്പര്‍ 06046: എറണാകുളം – – ചെന്നൈ (- ജനുവരി 16ന് 06.15ന് പുറപ്പെടും)
4. ട്രെയിന്‍ നമ്പര്‍ 06047: എം.ജീ.ആര്‍.-എറണാകുളം (ജനുവരി 17ന് 10.30 അങല്‍ പുറപ്പെടും)