പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ: തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്മോർ സർവീസ് പ്രഖ്യാപിച്ചു

Spread the love

ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06075: ചെന്നൈ – തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075 ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ സർവീസ് സെപ്റ്റംബർ 30 ചൊവ്വാഴ്ച രാത്രി 22.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 02.05 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

പ്രധാന സ്റ്റോപ്പുകളും സമയവും (കേരളത്തിൽ)

സ്റ്റേഷൻ എത്തിച്ചേരുന്ന സമയം

  • പാലക്കാട് –
  • തൃശൂർ 08.05 hrs
  • ആലുവ 09.03 hrs
  • എറണാകുളം ടൗൺ 09.37 hrs
  • കോട്ടയം 10.40 hrs
  • ചങ്ങനാശ്ശേരി 10.58 hrs
  • തിരുവല്ല 11.16 hrs
  • ചെങ്ങന്നൂർ 11.27 hrs
  • മാവേലിക്കര 11.40 hrs
  • കായംകുളം 11.49 hrs
  • കൊല്ലം ജംഗ്ഷൻ 12.30 hrs
  • വർക്കല ശിവഗിരി 12.52 hrs

തമിഴ്നാട്ടിലെ പ്രധാന സ്റ്റോപ്പുകൾ: പെരമ്പൂർ, തിരുവള്ളൂർ, അരക്കോണം ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, ജോലാർപേട്ടൈ ജംഗ്ഷൻ, സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, തിരുപ്പൂർ, പോടന്നൂർ.)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ നമ്പർ 06076:

തിരുവനന്തപുരം – ചെന്നൈ, മടക്ക ട്രെയിനായ 06076 തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്മോർ സ്പെഷ്യൽ സർവീസ് 2025 ഒക്ടോബർ 05 ഞായറാഴ്ച 16.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 10.30 ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും. (1 സർവീസ് മാത്രം).

പ്രധാന സ്റ്റോപ്പുകളും സമയവും (കേരളത്തിൽ)

സ്റ്റേഷൻ എത്തിച്ചേരുന്ന സമയം

  • വർക്കല ശിവഗിരി 17.00 hrs
  • കൊല്ലം ജംഗ്ഷൻ 17.27 hrs
  • കായംകുളം 18.33 hrs
  • മാവേലിക്കര 18.44 hrs
  • ചെങ്ങന്നൂർ 18.55 hrs
  • തിരുവല്ല 19.06 hrs
  • ചങ്ങനാശ്ശേരി 19.16 hrs
  • കോട്ടയം 19.42 hrs
  • എറണാകുളം ടൗൺ 20.55 hrs
  • ആലുവ 21.22 hrs
  • തൃശൂർ 22.13 hrs

(തമിഴ്നാട്ടിലെ പ്രധാന സ്റ്റോപ്പുകൾ: പോടന്നൂർ, തിരുപ്പൂർ, ഈറോഡ് ജംഗ്ഷൻ, സേലം ജംഗ്ഷൻ, ജോലാർപേട്ടൈ ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, അരക്കോണം ജംഗ്ഷൻ, തിരുവള്ളൂർ, പെരമ്പൂർ.) ഈ പ്രത്യേക ട്രെയിനുകളിൽ രണ്ട് 2-ടയർ എസി കോച്ചുകൾ, മൂന്ന് 3-ടയർ എസി കോച്ചുകൾ, എട്ട് സ്ലീപ്പർ കോച്ചുകൾ, അഞ്ച് സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചുകൾ, രണ്ട് സെക്കൻ്റ് ക്ലാസ് (ദിവ്യാംഗ സൗഹൃദം) കോച്ചുകൾ എന്നിവ ഉണ്ടാകും.