
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി വരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ദിലീപ് അടക്കമുള്ള പ്രതികളൾക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ.അജകുമാർ.
പള്‍സർ സുനിയുടെ അമ്മ നല്കിയ ഹർജി വിധിയെ സ്വാധീനിക്കില്ലെന്നും ഹർജിക്ക് കേസുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിക്ഷാ വിധിക്കായി കാത്തിരിക്കുകയാണെന്നും നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ പറഞ്ഞു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് പള്‍സർ സുനിയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഫിക്സ്ഡ് ഡെപ്പോസിറ്റ് ഫ്രീസ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജിയാണ് അതെന്ന് അഡ്വ. അജകുമാർ പറഞ്ഞു. സുനില്‍കുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്.
അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്കി മരവിപ്പിച്ചത്. ദിലീപ് നല്കിയ ക്വട്ടേഷൻ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്നറിയാം. നടൻ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ഹാജരാകും. കേരളത്തെ നടുക്കിയ കേസില്‍ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയില്‍ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് അതിജീവിത.



