video
play-sharp-fill

ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ ;ആയുരാരോഗ്യത്തിനായി പൂജയും 501 പേർക്ക് സദ്യയും ; വഴിപാട് നടത്തി നിർമാതാവ് പ്രജീവ് സത്യവ്രതൻ

ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ ;ആയുരാരോഗ്യത്തിനായി പൂജയും 501 പേർക്ക് സദ്യയും ; വഴിപാട് നടത്തി നിർമാതാവ് പ്രജീവ് സത്യവ്രതൻ

Spread the love

സ്വന്തം ലേഖകൻ

മലയാളികളുടെ സൂപ്പർതാരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാളിന്റെ ആഘോഷമാണ്. എന്നാൽ പിറന്നാളിനോടനുബന്ധിച്ച് താരത്തിന് വേണ്ടി ക്ഷേത്രത്തിൽ ആയുരാരോഗ്യ പൂജയും 501 പേർക്ക് സദ്യയും വഴിപാടായി നടത്തിയിരിക്കുകയാണ് ഒരു നിർമാതാവ്. മലയാള ചലച്ചിത്രരംഗത്തെ നിർമാതാവായ പ്രജീവ് സത്യവ്രതനാണ് ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇത്തരത്തിലൊരു വഴിപാട് നടത്തിയിരിക്കുന്നത്.

വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവി ക്ഷേത്രത്തിലാണ് സദ്യയും വഴിപാടും നടത്തിയത്. പ്രജീവ് സത്യവ്രതൻ പുതിയതായി നിർമ്മിച്ച ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയിൽ ദുൽഖറിന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ വരുന്നുണ്ട്. അതേസമയം സിനിമയിൽ ദുൽഖർ സൽമാനെ കുറിച്ചുള്ള ഒരു ഗാനവും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പ്രജീവ് സത്യവ്രതന്റെ വഴിപാടുകളും സദ്യയുമൊക്കെ, ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിന്റെ വിജയത്തിനും ദുൽഖർ സൽമാന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണ്. കേരളത്തിലും മിഡിൽ ഈസ്റ്റിലും ബിസിനസ് സംരംഭങ്ങൾ ഉള്ള പ്രജീവ് സത്യവ്രതൻ ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെയും കൂടി നിർമ്മാതാവാണ്.

അതേസമയം ശ്രീലങ്കൻ എയർലൈൻസ് ദുൽഖർസല്മാന് പിറന്നാൾ ആശംസകൾ നേർന്നതും വൈറലായിരുന്നു.