video
play-sharp-fill
സ്പെഷ്യൽ ഡ്രൈവ് : കോട്ടയം ജില്ലയിൽ 67 കേസുകൾ രജിസ്റ്റർ ചെയ്തു

സ്പെഷ്യൽ ഡ്രൈവ് : കോട്ടയം ജില്ലയിൽ 67 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനുമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എസ് എച്ച് ഒമാരെ ഉൾപ്പെടുത്തി 28.04.2022 തീയതി നടത്തിയ പ്രത്യേക പരിശോധനയിൽ 67 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 983 വാഹനങ്ങൾ പരിശോധിചിട്ടുള്ളതും നിയന്ത്രണ സമയങ്ങളില്‍ ടിപ്പർ ഓടിച്ച 64 ഡ്രൈവർമാർക്കെതിരേയും, എൻഡിപിഎസ് ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ദിവസം 90 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3 കേസുകള്‍ രജിസ്റ്റർ ചെയ്ത് 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.