ഈ സ്പെഷ്യല്‍ കോക്കനട്ട് ടീ കുടിച്ചിട്ടുണ്ടോ? ഇതാ ഒരു വെറൈറ്റി റെസിപ്പി

Spread the love

കോട്ടയം: മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ തേങ്ങയില്ലാത്ത ഒരു ദിവസം ആലോചിക്കാനാവില്ല. കറികളിലും പലഹാരങ്ങളിലും നമ്മള്‍ തേങ്ങ ചേർക്കാറുണ്ടെങ്കിലും ചായയില്‍ ഒരു തേങ്ങ പരീക്ഷണം മിക്കവർക്കും പുതിയതായിരിക്കും.

video
play-sharp-fill

നമുക്ക് വ്യത്യസ്തമായ ഒരു ‘കോക്കനട്ട് ചായ’ തയ്യാറാക്കിയാലോ?

നമ്മുടെ സാധാരണ ചായയില്‍ നിന്ന് വ്യത്യസ്തമായി മസാലകളുടെ ഗുണവും തേങ്ങാപ്പാലിന്റെ സ്വാദും ചേരുന്ന ഒന്നാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായ ചേരുവകള്‍:

വെള്ളം – 2 കപ്പ്

തേങ്ങാപ്പാല്‍ – മുക്കാല്‍ കപ്പ്

ടീ ബാഗ് – 2 എണ്ണം

പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍

മസാലകള്‍: കറുവാപ്പട്ട (1 കഷ്ണം), തക്കോലം (1), ഗ്രാമ്പൂ (4), ഏലക്ക (2).

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളമെടുത്ത് അതിലേക്ക് തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ തീ കുറച്ച്‌ 5 മിനിറ്റ് കൂടി അടുപ്പത്ത് വയ്ക്കുക. ശേഷം ഇറക്കി വെക്കാം.

ഈ വെള്ളത്തിലേക്ക് ടീ ബാഗുകള്‍ ഇട്ട് 5 മിനിറ്റ് വെക്കുക. ചായയുടെ സത്ത് ഇറങ്ങിയ ശേഷം ടീ ബാഗ് മാറ്റാം. മറ്റൊരു പാത്രത്തില്‍ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് ചെറിയ ചൂടില്‍ ചൂടാക്കുക. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നിറക്കാം.

തയ്യാറാക്കി വെച്ചിരിക്കുന്ന ചായ കപ്പുകളിലേക്ക് അരിച്ചൊഴിക്കുക. ഇതിലേക്ക് ഒരു കഷ്ണം കറുവാപ്പട്ട കൂടി ഇടാം. ഒടുവില്‍ ചൂടാക്കിയ തേങ്ങാപ്പാല്‍ നന്നായി അടിച്ചെടുത്ത് (frothy) ചായയ്ക്ക് മുകളിലായി ഒഴിച്ച്‌ വിളമ്പാം.