ചോറിനൊപ്പം വിളമ്പാൻ നല്ല കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ് ആയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: ചോറിനൊപ്പം വിളമ്പാൻ ഇന്നൊരു സ്പെഷ്യല്‍ ചിക്കൻ റെസിപ്പി ആയാലോ? നല്ല കുരുമുളകിട്ട് വരട്ടിയ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

കോഴി(കാലും തുടയും)- 6 കഷണം
വെളിച്ചെണ്ണ- 1/2 കപ്പ്‌
സവാള (അരിഞ്ഞത്‌)- 8 എണ്ണം
വെളുത്തുള്ളി- 6 അല്ലി
ചുവന്നമുളക്‌ – (രണ്ടായി മുറിച്ചത്‌)- 8 എണ്ണം
ഉപ്പ്‌- 1 ടീസ്‌പൂണ്‍
കുരുമുളക്‌ (പൊടിച്ചത്‌)- 1 ടേബിള്‍ സ്‌പൂണ്‍
കറുവാപ്പട്ട(ഒരിഞ്ചുനീളമുള്ളത്‌)- 2 കഷണം
വറുത്ത ഉരുളക്കിഴങ്ങ്‌- അര കപ്പ്‌
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതില്‍ വെളുത്തുള്ളി ചേര്‍ത്ത്‌ അതും ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. പിന്നീട്‌ ചുവന്നുമുളക്‌ ചേര്‍ത്ത്‌ ചെറുതായി വഴറ്റിയ ശേഷം കോഴിയും ഉപ്പ്‌, കുരുമുളക്‌, കറുവാപ്പട്ട എന്നിവ നന്നായി യോജിപ്പിച്ച ശേഷം തീ കുറച്ച്‌ ഇരുപതുമിനിട്ട്‌ വേവിക്കുക. ചിക്കന്‍ കഷണങ്ങള്‍ വെന്ത്‌ ഉള്ളിയും കുരുമുളകും നന്നായി പിടിക്കുന്നതുവരെ അഞ്ചു മിനിറ്റ്‌ ഇടവിട്ട്‌ പാത്രത്തിന്റെ അടപ്പുമാറ്റി ഇളക്കുക.