video

00:00

തിരുവനന്തപുരത്തുനിന്ന് കാശ്മീരിലേക്ക് ഒരു യാത്ര പോയാലോ? താമസം ഭക്ഷണം ഉൾപ്പെടെ രണ്ടാഴ്ചത്തെ യാത്ര; ഡിജിറ്റൽ ടിവി സംവിധാനം, സിസിടിവി ക്യാമറകൾ, ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സൗകര്യങ്ങളും; സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 2ന്  തിരുവനന്തപുരത്തുനിന്ന് പുറപ്പെടും

Spread the love

തിരുവനന്തപുരം: റെയില്‍വേയുമായി സഹകരിച്ച്‌ കാശ്മീരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സ്വകാര്യ എ സി ടൂറിസ്റ്റ് ട്രെയിൻ സർവ്വീസ് ഏപ്രില്‍ രണ്ടിന് രാവിലെ 11ന് പുറപ്പെടും.

കേന്ദ്രറെയില്‍വേ മന്ത്രാലയത്തിന്റെ 33 ശതമാനം സബ്സിഡിയോടെ രണ്ടാഴ്ചത്തെ യാത്രയ്ക്കും താമസം, ഭക്ഷണം എന്നിയ്ക്കായി കേവലം 49,900രൂപയാണ് നിരക്ക്. മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള പ്രത്യേക സർവ്വീസാണിതെന്ന് സൗത്ത് സ്റ്റാർ റെയില്‍ ഇന്ത്യ ഡയറക്ടർ വിഘ്നേഷ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

കാശ്മീരിന് പുറമെ ആഗ്ര, ഡല്‍ഹി,അമൃത്സർ, എന്നിവിടങ്ങളിലും ഇതോടൊപ്പം സന്ദർശിക്കും. യാത്രയിലുടനീളം ദക്ഷിണേന്ത്യൻ വിഭവങ്ങള്‍ കിട്ടും. തേർഡ് എ സിക്ക് 49,900രൂപയും സെക്കൻഡ് എ സിക്ക് 60,100രൂപയും ഫസ്റ്റ് എ.സി.ക്ക് 65,500രൂപയുമാണ് നിരക്ക്. ബുക്കിംഗിന് www.traintour.in വെബ്സൈറ്റ് സന്ദർശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 7305858585.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക ടൂറിസ്റ്റ് ട്രെയിനില്‍ 600സീറ്റുകളാണുള്ളത്. റൂട്ടുകളേയും അവിടുത്തെ പ്രത്യേകതകളേയും കുറിച്ചുള്ള ഡിജിറ്റല്‍ ടി വി സംവിധാനം, സി.സി.ടി.വി.ക്യാമറകള്‍,ഓരോ കോച്ചിനും പ്രത്യേക ടൂർ മാനേജർമാർ, കാവല്‍ക്കാർ, ഹൗസ് കീപ്പിംഗ്, സുരക്ഷാ ഉദ്യോഗസ്ഥർ, തുടങ്ങിയ സൗകര്യങ്ങളുണ്ട്.