
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ സ്പീക്കറെ രൂക്ഷമായി വിമർശിച്ച് ലോക്ഭവൻ വാർത്താകുറിപ്പ്.
പ്രസംഗങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ നല്‍കിയ രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങള്‍ക്ക് ചോർന്നുവെന്ന സ്പീക്കറുടെ ആരോപണം ലോക്ഭവൻ തള്ളി.
കത്തിന് മറുപടി നല്‍കില്ലെന്ന് പറഞ്ഞുള്ള സ്പീക്കറുടെ വാർത്താസമ്മേളനം മര്യാദാ ലംഘനമാണെന്നും ഭരണഘടനാ സ്ഥാപനത്തിൻ്റെ അന്തസ്സിന് യോജിക്കാത്തതെന്നും ലോക്ഭവൻ വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെയും അതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെയും വീഡിയോ ആവശ്യപ്പെട്ടായിരുന്നു ലോക്ഭവൻ്റെ കത്ത്.



