video
play-sharp-fill
സിം കാർഡ് എടുത്തത് സ്പീക്കറുടെ താൽപര്യപ്രകാരം, പുതിയ നമ്പർ കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിന് വേണ്ടിയാണെന്നും സുഹൃത്തിന്റെ വിശദീകരണം : ശ്രീരാമകൃഷ്ണൻ രഹസ്യ സിം കാർഡ് ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചുവെന്നതും ഡോളർകടത്ത് ‌കേസിൽ നിർണ്ണായകം

സിം കാർഡ് എടുത്തത് സ്പീക്കറുടെ താൽപര്യപ്രകാരം, പുതിയ നമ്പർ കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിന് വേണ്ടിയാണെന്നും സുഹൃത്തിന്റെ വിശദീകരണം : ശ്രീരാമകൃഷ്ണൻ രഹസ്യ സിം കാർഡ് ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചുവെന്നതും ഡോളർകടത്ത് ‌കേസിൽ നിർണ്ണായകം

സ്വന്തം ലേഖകൻ

കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്ണനായി സിം കാർഡ് എടുത്തത് കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണൈന്ന് സ്പീക്കറുടെ സുഹൃത്ത് നാസർ അയൂബ് കസ്റ്റംസിന് മുന്നിൽ മൊഴി നൽകി. സ്പീക്കർക്ക് വേറെയും സിം കാർഡുകൾ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പർ കൂടിവേണമെന്ന സ്പീക്കറുടെ താൽപര്യപ്രകാരമാണ് തന്റെ പേരിൽ നമ്പർ എടുത്ത് നൽകിയതെന്നും നാസർ കസ്റ്റംസിന് മുന്നിൽ വ്യക്തമാക്കി.

ഏറെക്കാലമായി ഗൾഫിലായിരുന്നു, ഇപ്പോൾ നാട്ടിലാണ്. വീണ്ടും ഗൾഫിൽ പോകാനിരിക്കുകയാണ്. സുഹൃത്തെന്ന നിലയ്ക്കാണു താൻ ഇതു ചെയ്തതെന്നും നാസർ മൊഴി നൽകി.സ്പീക്കർക്ക് രഹസ്യ സിം കാർഡ് ഉണ്ടായിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാസർ എടുത്ത് നൽകിയ സിം കാർഡ് ഉപയോഗിച്ച് ആരെയെല്ലാം വിളിച്ചുവെന്നതും ഡോളർ കേസിൽ നിർണ്ണായകമാകും. നാസറിന് പുറമെ ആക്‌സിസ് ബാങ്ക് മാനേജർ ശേഷാന്ദ്രിയും സ്പീക്കറിനെതിരെ മൊഴി കൊടുത്തിട്ടുണ്ടെന്നാണ് സൂചന.

നാസറിന്റെ പേരിലുള്ള സിം കാർഡാണു സ്പീക്കർ നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ, നയതന്ത്ര ബാഗേജിൽ നിന്നു സ്വർണം കണ്ടെടുത്തത് മുതൽ ഈ സിം കാർഡ് പ്രവർത്തിക്കുന്നില്ലെന്നതും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.

ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷനായി ലഭിച്ച നാലരക്കോടി രൂപയിൽ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്ന് സ്വപ്‌ന നേരത്തെ മൊഴി നൽകിയിരുന്നു. ഡോളറടങ്ങിയ ബാഗുമായി കോൺസുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദിനൊപ്പം താനും സരിത്തും ദുബായിവരെ യാത്ര ചെയ്തിട്ടുണ്ടെന്നും അവിടെവച്ചാണു ഡോളർ കൈമാറിയതെന്നുമാണ് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്.