video
play-sharp-fill
ജനങ്ങളുടെ മേൽ കുതിര കയറരുത് ; സ്റ്റേഷനുള്ളിൽ നിന്നും പൊലീസിനെ പിടികൂടേണ്ട അവസ്ഥയാണിപ്പോഴെന്ന് സ്പീക്കർ എ എൻ ഷംസീർ.പോലീസിനെതിരെയുള്ള രൂക്ഷ വിമർശനം പോലീസ് അസോസിയേഷന്റെ വേദിയിൽ;മുണ്ടാട്ടംമുട്ടി ഉന്നത ഏമാന്മാർ.

ജനങ്ങളുടെ മേൽ കുതിര കയറരുത് ; സ്റ്റേഷനുള്ളിൽ നിന്നും പൊലീസിനെ പിടികൂടേണ്ട അവസ്ഥയാണിപ്പോഴെന്ന് സ്പീക്കർ എ എൻ ഷംസീർ.പോലീസിനെതിരെയുള്ള രൂക്ഷ വിമർശനം പോലീസ് അസോസിയേഷന്റെ വേദിയിൽ;മുണ്ടാട്ടംമുട്ടി ഉന്നത ഏമാന്മാർ.

പൊലീസ് സ്റ്റേഷനിൽ കയറി തന്നെ പൊലീസുകാരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സ്പീക്കർ എ എൻ ഷംസീർ. പൊലീസ് സേനയ്ക്കുള്ലിലെ കള്ള നാണയങ്ങളെ തിരിച്ചറിയണമെന്നും ജനങ്ങളുടെ മേൽ കുതിര കയറുകയല്ല പൊലീസിന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അസോസിയഷന്റെ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം സേനയിലെ അനിഷ്ട സംഭവങ്ങൾക്ക് പാത്രമായ ഉദ്യോഗസ്ഥ ന‌ടപടികൾക്കെതതിരെ നിശിതമായ വിമർശനമുന്നയിച്ചത്.

പൊലീസ് സേനയിലെ ചിലർക്ക് തെറ്റുകൾ സംഭവിക്കുന്നുണ്ട്. പൊലീസിന് പിശകുകൾ സംഭവിക്കരുതെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതിനാൽ സേന ആത്മപരിശോധന നടത്തി തിരുത്താൻ തയ്യാറാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. സർക്കാർ നയമാണ് പൊലീസ് വഴി പ്രാവർത്തിമാകേണ്ടതെന്നും ജനങ്ങളുടെ മേൽ കുതിര കയറാതെ നല്ല രീതിയിൽ തന്നെ പൊലീസ് സംവിധാനം പ്രവർത്തിക്കണമെന്നും അദ്ദേഹം തുടർന്നു.

നിലവിൽ പൊലീസ് സ്റ്റേഷനുള്ളിൽ കയറി പൊലീസിനെ പിടികൂടേണ്ട അവസ്ഥയാണുള്ളത്. തെറ്റുകാരെ തിരുത്തണം. അങ്ങനെയെങ്കിൽ പൊലീസ് ആദരിക്കപ്പെടുമെന്നും സ്പീക്കർ പറഞ്ഞു. അതേ സമയം പ്രതിപക്ഷ നേതാവും പൊലീസിനെതിരെ ഉയരുന്ന ക്രിമിനൽ കേസുകളിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് വത്ക്കരണം ക്രമസമാധാന പാലനത്തിലും പ്രകടമാണെന്നായിരുന്നു വി ഡി സതീശന്റെ പരാമർശം. പീഡനപരാതികൾ നേരിടുന്ന ഉദ്യോഗസ്ഥർ പൊലീസിൽ തുടരുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :