
വിദ്യാര്‍ത്ഥികള്‍ റിസ്‌ക് എടുക്കാന്‍ തയാറാകണം; സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നതിന് പകരം സ്വയം സംരംഭകര്‍ ആകുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.
സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇത് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കുട്ടികള്‍ ഭാവിയുടെ പൗരന്മാരാണ്. നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാനുള്ള ധൈര്യം കാണിക്കണം.
ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഞങ്ങള്‍ റിസ്‌ക് എടുത്തു. ഞങ്ങള്‍ അതില്‍ തന്നെ തുടര്‍ന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്‌ക് പിടിച്ചതാണ്. ഇത് 2025 ആയി, തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്‌ക് ആണ്.’ – ഷംസീര്‍ പറഞ്ഞു.