
കോട്ടയം: ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിക്ക് കൂടുതൽ വീതി നൽകുന്നതിന്റെ ഭാഗമായി, അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലും മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസിലും എസ്പിസി യൂണിറ്റുകൾ പുതുതായി ആരംഭിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പടിഞ്ഞാറേകുറ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്പിസി ജില്ലാ നോഡൽ ഓഫീസറും അഡീഷണൽ പൊലീസ് സൂപ്രണ്ടുമായ വിശ്വനാഥൻ എ.കെ, ഏറ്റുമാനൂർ ഐപിഎസ്എച്ച്ഒ അൻസിൽ എസ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എസ്ഐ ജയകുമാർ ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ വിദ്യാർത്ഥികളിൽ അനുസൃതിയും കൃത്യമായ കരിയർ ദിശയും വളർത്തുന്ന എസ്പിസി പദ്ധതി കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നതായി സംഘാടകർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group