
സ്വന്തം ലേഖിക
സ്പെയിൻ :വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു കുപ്പിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിലാണിപ്പോൾ ശാസ്ത്ര ലോകം .കുപ്പിയിൽ ഒളിഞ്ഞിരിക്കുന്ന മിശ്രിതമെന്തെന്ന് പരിശോധിക്കുന്നതിനായി ഒരു വിഭാഗം തന്നെ ഇറങ്ങി തിരിച്ചിരിക്കുകയാണ് . കുപ്പിയിലെ ദ്രാവകം വീഞ്ഞായിരിക്കാം എന്നാണ് നിഗമനം. പക്ഷേ ഈ ദ്രാവകം വീഞ്ഞല്ലെങ്കിലോ ? അന്തരീക്ഷവുമായി ഈ ദ്രാവകത്തിന് സമ്പർക്കമുണ്ടായാൽ മറ്റെന്തെങ്കിലും രാസപ്രവർത്തനം സംഭവിക്കുമോ ? തുടങ്ങി നൂറ് കണക്കിന് സംശയങ്ങളാണ് ശാസ്ത്രജ്ഞരുടെയുള്ളിൽ ഉള്ളത് .
325-350 എ.ഡി കാലഘട്ടത്തിലെ ഒരു കുപ്പി. ‘സ്‌പെയർ വൈൻ ബോട്ടിൽ’ എന്നാണ് പേര്. പക്ഷേ പേരിൽ മാത്രമേ ‘വീഞ്ഞ് ‘ ഉള്ളു. ഈ കുപ്പി ഇതുവരെ തുറക്കുകയോ, ഇതിൽ എന്താണെന്ന് സ്ഥിരീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. 155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഈ കുപ്പിയിൽ എന്താണ് എന്നത് സംബന്ധിച്ച് നിഗമനങ്ങൾ മാത്രമാണ് ഇപ്പോളും ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷം 1867…ജർമനിയിലെ സ്‌പെയറിന് സമീപം, ഇന്ന് റിനേലൻഡ്-പാലറ്റൈനേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്ന് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ ധനികന്റെ ശവകൂടീരം തുറക്കുന്നത് അന്നാണ്. ശവകുടീരത്തിൽ രണ്ട് സാർകോഫാഗികളാണ് കണ്ടെത്തിയത്. റോമൻ ശവകുടീരങ്ങളിൽ മൃതദേഹം അടക്കുന്ന കല്ലുകൊണ്ടുള്ള ശവപ്പെട്ടിയാണ് സാർകോഫഗസ്. ഇതിൽ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും ചെയ്തിരിക്കും.
ഒരു പുരുഷന്റേയും, സ്ത്രീയുടേയും സാർക്കോഫാഗികളാണ് കണ്ടെത്തിയത്. പുരുഷന്റെ സാർക്കോഫാഗസിൽ നിന്ന് പത്ത് പാത്രങ്ങളും, സ്ത്രീയുടെ സാർക്കോഫാഗസിൽ നിന്ന് ആറ് ചില്ല് കുപ്പികളും കണ്ടെത്തി.ഇതിൽ ഒരു കുപ്പിയിൽ മാത്രമാണ് ദ്രാവകം കണ്ടെത്തിയത്. ബാക്കി അഞ്ച് കുപ്പികളും കാലിയായിരുന്നു. 325-350 എ.ഡി കാലഘട്ടത്തിലെ കുപ്പിയാണ് കണ്ടെത്തിയിരിക്കുന്നത് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1.5 ലിറ്ററിന്റെ ഈ കുപ്പിയുടെ കഴുത്തിന് സമീപത്തായി ഡോൾഫിനുകളെ അനുസ്മരിപ്പിക്കുന്ന ചെറിയ പിടികളുമുണ്ടായിരുന്നു
കുപ്പിയുടെ താഴ്ഭാഗത്തുള്ള ദ്രാവകം ക്ലിയറും, മുകളിലേക്ക് റോസിന്റേതിന് സമാനമായ മിശ്രിതവുമായിരുന്നു. അതുകൊണ്ട് തന്നെ പാലറ്റൈനേറ്റ് ഹിസ്റ്റോറിക്കൽ മ്യൂസിയത്തിന്റെ ടവർ റൂമിൽ ഇന്നും തുറക്കാതെ വച്ചിരിക്കുകയാണ് ഈ കുപ്പി. കുപ്പിയിലുള്ളത് വീഞ്ഞ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ വീഞ്ഞ് കുപ്പിയായും ‘സ്‌പെയർ വൈൻ ബോട്ടിൽ’ അറിയപ്പെടുന്നു.